മമത വികസനത്തിൻെറ സ്പീഡ് ബ്രേക്കറാണെന്ന് മോദി; പ്രധാനമന്ത്രി എക്സ്പയറി ബാബുവാണെന്ന് മമത
text_fieldsസിലിഗുരി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ വികസന വിരുദ്ധയാണെന്ന വിമർശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാളിലെ വികസനത്തിൻെറ സ്പീഡ് ബ്രേക്കറാണ് മമതയെന്ന് മോദി കുറ്റപ്പെടുത്തി.
പശ്ചിമ ബംഗാളിൽ ഒ രു സ്പീഡ് ബ്രേക്കർ ഉണ്ട്, 'ദീദി' എന്ന പേരിൽ നിങ്ങൾക്ക് അറിയാവുന്നൊരാളാണത്. ഈ 'ദീദി' നിങ്ങളുടെ വികസനത്തിന്റെ സ്പീ ഡ് ബ്രേക്കറാണ്- മോദി പറഞ്ഞു. കേന്ദ്ര ആരോഗ്യ പദ്ധതിയായ 'ആയുഷ്മാൻ ഭാരത്' ഉപേക്ഷിച്ച മമത ബാനർജിയെ മോദി കടന്നാക്രമി ച്ചു. പാവപ്പെട്ടവർക്ക് സൗജന്യമായി ചികിത്സ നൽകുന്ന പദ്ധതി 'സ്പീഡ് ബ്രേക്കർ' ദീദി എന്തു ചെയ്തു? പാവപ്പെട്ടവർക്ക് പ്രയോജനകരമായ പദ്ധതി അവർ തകർത്തു. വടക്കൻ ബംഗാളിലെ സിലിഗുരിയിൽ ബിജെപിയുടെ ദേശീയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
ചിട്ടി ഫണ്ട് കേസുകളിലും സംസ്ഥാനത്തെ വികസന നയങ്ങളിലും മമത ബാനർജിയെയും സർക്കാറിനെയും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനത്തിന്റെ വികസനത്തിന് വഴിയൊരുക്കാൻ മമത ബാനർജി തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
കൂച്ച് ബീഹാറിലെ പൊതുയോഗത്തിൽ മമതാ ബാനർജി മോദിക്ക് മറുപടിയുമായി രംഗത്തെത്തി. എക്സ്പയറി ബാബു (കാലഹരണപ്പെട്ട നേതാവ്) എന്നാണ് മോദിയെ മമത പരിഹസിച്ചത്. ഞങ്ങളുടെ സർക്കാർ ദരിദ്രർക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് താങ്കൾ സൂചിപ്പിച്ചു. നിങ്ങൾ എന്താണ് ചെയ്തത്?- മമത ചോദിച്ചു.
മോഡി സേന എന്ന് വിളിച്ച് സൈനികരെ പ്രധാനമന്ത്രി പരിഹസിക്കുകയാണ്. സ്വാമി വിവേകാനന്ദൻെറയും രബീന്ദ്രനാഥ ടാഗോറിൻറെയും നാട്ടിൽ ജനിച്ച തനിക്ക് നിങ്ങളുടെ ദേശീയതാ സര്ട്ടിഫിക്കറ്റ് വേണ്ടെന്നും ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
